ആപ്പ്ജില്ല

ലിനിയുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് അവൈറ്റിസ്

ലിനിയുടെ മക്കള്‍ ഒരു കുറവും കൂടാതെ വളരണം എന്ന എന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ജ്യോതി പാലാട്ട് അറിയിച്ചു.

Samayam Malayalam 23 May 2018, 10:14 am
പാലക്കാട്: നിപാ വൈറസ് പനി ബാധിച്ച് മരിച്ച നഴ്‌സ് ലിനിയുടെ മക്കളുടെ പഠനച്ചെലവ് ഏറ്റെടുക്കുമെന്ന് നെന്മാറയിലെ അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്.
Samayam Malayalam Kerala-nurse-family


ലിനിയുടെ മക്കളായ രണ്ടുവയസ്സുകാരന്‍ സിദ്ധാര്‍ഥിന്റെയും അഞ്ചു വയസ്സുകാരന്‍ ഋതുലിന്റെയും പ്രൊഫഷണല്‍ വിദ്യാഭ്യാസമോ ബിരുദാനന്തര ബിരുദമോ വരെയുളള പഠനത്തിന്‍റെ സമ്പൂര്‍ണ്ണ ചെലവ് വഹിക്കും.

ആതുരശുശ്രൂഷയ്ക്കുവേണ്ടി സ്വന്തം ജീവന്‍ പണയപ്പെടുത്തിയ ലിനിയെ ഓരോ മലയാളിയും അഭിമാനത്തോടെ എന്നുമോര്‍ക്കും. ലിനിയുടെ മക്കള്‍ ഒരു കുറവും കൂടാതെ വളരണം എന്ന എന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്ന് അവൈറ്റിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഡയറക്ടര്‍ ജ്യോതി പാലാട്ട് അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്