ആപ്പ്ജില്ല

ലിനിയുടെ ഭര്‍ത്താവിന് എല്‍ ഡി ക്ലാര്‍ക്കായി നിയമനം

ലിനിയുടെ ഭര്‍ത്താവ് സജേഷ് പിയ്ക്ക് സര്‍ക്കാര്‍ ജോലി എന്ന വാഗ്ദാനം ഒടുവില്‍ യാഥാര്‍ഥ്യമായി

Samayam Malayalam 17 Jul 2018, 5:50 pm
തിരുവനന്തപുരം: നിപ്പ രോഗബാധിതരെ പരിചരിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജേഷ് പിയ്ക്ക് സര്‍ക്കാര്‍ ജോലി എന്ന വാഗ്ദാനം ഒടുവില്‍ യാഥാര്‍ഥ്യമായി.
Samayam Malayalam lini


സജേഷിനു ആരോഗ്യവകുപ്പില്‍ നിയമനം നല്‍കിക്കൊണ്ടുള്ള ഉത്തരവ് തിങ്കളാഴ്ച ഇറങ്ങി. ആരോഗ്യ ഡയറക്ടറേറ്റിലെ സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അധികാര പരിധിയില്‍ വരുന്ന ഓഫീസില്‍ എല്‍.ഡി.ക്ലാര്‍ക്ക് തസ്തികയില്‍ നിയമിക്കാനാണ് ഉത്തരവ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്