ആപ്പ്ജില്ല

മദ്യനയത്തിൽ ഭേദഗതി: വിൽപനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടില്ല

ഏപ്രിൽ 2 മുതലാണ് പുതിയ നയം സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നത്

Samayam Malayalam 15 Mar 2018, 7:55 am
തിരുവനന്തപുരം: നിലവിലെ മദ്യനയത്തിൽ ഭേദഗതികൾ വരുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭേദഗതിയുടെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികൾ ഘട്ടം ഘട്ടമായി നിർത്തലാക്കും. ബെവ്‌കോയുടെയോ കൺസ്യൂമർ ഫെഡിന്‍റെയോ വിൽപനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടില്ലെന്ന് മന്ത്രിസഭാ വ്യക്തമാക്കി. ടൂറിസം മേഖലയിലെ ബാറുകളുടെ പ്രവർത്തനസമയം ഒരു മണിക്കൂർ കൂടി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു.
Samayam Malayalam liquor policy ammended will not increase the number of outlets
മദ്യനയത്തിൽ ഭേദഗതി: വിൽപനകേന്ദ്രങ്ങളുടെ എണ്ണം കൂട്ടില്ല


രാവിലെ 11 മുതൽ രാത്രി 12 വരെ ബാറുകൾ തുറന്ന് പ്രവർത്തിക്കും. ഏപ്രിൽ 2 മുതലാണ് പുതിയ നയം സംസ്ഥാനത്ത് പ്രാബല്യത്തിൽ വരുന്നത്. ബാറുകളുടെ പാർട്‍ണര്‍ഷിപ്പ് നയത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. വിദേശ നിർമിത മദ്യവും ബെവ്‌കോ വഴി വിതരണം ചെയ്യും. ടോഡി ബോർഡ് നിലവിൽ വരുന്നത് വരെ കള്ളുഷാപ്പുകൾ നിലവിലെ രീതിയിൽ തന്നെപ്രവർത്തിക്കും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്