തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണ മാറ്റത്തിന് വേണ്ടിയല്ല തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് എ.കെ ആന്റണി. മത്സരം നടക്കുന്നത് രാജ്യത്തെ ഭരണമാറ്റത്തിന് വേണ്ടിയാണ്. രാഹുൽ ഗാന്ധി നടത്തിയ ഇടത് പ്രശംസയിൽ പാർട്ടിയിൽ ആശയക്കുഴപ്പമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവായ എ.കെ ആന്റണി വ്യക്തമാക്കി.
കേരളത്തിലെ കോൺഗ്രസ് നേതാക്കൾ സിപിഎമ്മിനെ വിമർശിക്കും. ദേശീയ തലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നും ആന്റണി കൂട്ടിച്ചേർത്തു. ശബരിമല വിഷയം കോൺഗ്രസിന് ഗുണകരമാകും, എന്നാൽ കേരളത്തിൽ ബിജെപി അകൗണ്ട് തുറക്കില്ല എന്നും ആന്റണി പറഞ്ഞു.