ആപ്പ്ജില്ല

അഭിമന്യു വധം: പ്രതികൾക്കെതിരെ ലുക് ഔട്ട് നോട്ടീസ്

ആരിഫ് ബിൻ സലിം അടക്കമുള്ള എട്ട് പേർക്കെതിരെയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

Samayam Malayalam 17 Sept 2018, 9:35 pm
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ എട്ട് പേർക്ക് വേണ്ടി ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകനെന്ന് കരുതുന്ന ആരിഫ് ബിൻ സലിം അടക്കമുള്ള എട്ട് പേർക്കെതിരെയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.
Samayam Malayalam abhimanyu


ക്യാമ്പസ് കൊലപാതകം നടന്ന് രണ്ടര മാസം കഴിയുമ്പോഴും മുഖ്യ പ്രതികൾ ഒളിവിലാണ്. കൊച്ചി പള്ളുരുത്തി സ്വദേശികളായ മുഹമ്മദ് ഷഹിം, ജിസാല്‍ റസാഖ്, ആലുവ സ്വദേശികളായ ഫായിസ് പി.എം, ആരിഫ് ബിന്‍ സലീം, കച്ചേരിപ്പടി സ്വദേശി ഷിഫാസ്, മരട് സ്വദേശികളായ സഹല്‍, തന്‍സില്‍, സനിദ് എന്നവർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ അസി. കമ്മീഷണര്‍ എസ്.ടി സുരേഷ് കുമാര്‍ (ഫോണ്‍ - 9497990066), അസി. കമ്മീഷണര്‍ കെ ലാല്‍ജി ( ഫോണ്‍ - 9497990069), പോലീസ് ഇൻസ്‌പെക്ടർ എ.അനന്തലാൽ( ഫോണ്‍ - 9497987103) എന്നിവരെ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. കേസിൽ 18 പ്രതികളെ പോലിസ് ഇത് വരെ പിടി കൂടി. എല്ലാവരും ക്യാമ്പസ് ഫ്രണ്ട്, എസ്‌ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്