ആപ്പ്ജില്ല

മുണ്ടക്കയത്ത് കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ചു; മൂന്നുപേര്‍ മരിച്ചു

കുമളി-കോട്ടയം റോഡില്‍ മുണ്ടക്കയത്തിനടുത്ത് ചോറ്റിക്കും ചിറ്റടിക്കും ഇടയില്‍ വെള്ളിയാഴ്‍ചയാണ് അപകടമുണ്ടായത്

Samayam Malayalam 25 Oct 2019, 2:24 pm

ഹൈലൈറ്റ്:

  • കാറിലും ബൈക്കിലും യാത്ര ചെയ്‍തവരാണ് മരിച്ചത്
  • ലോറിയുടെ അമിത വേഗമാണ് അപകടകാരണമെന്ന് ആരോപണം
  • ലോറിയിടിച്ച് നിയന്ത്രണം വിട്ട കാര്‍ ബൈക്കിലിടിച്ചു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam accident
കോട്ടയം: മുണ്ടക്കയത്ത് കാറും ലോറിയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരനായ പെരുവന്താനം സ്വദേശി നേരിയാനിക്കല്‍ ശ്രീധരന്‍ പിള്ള, ബൈക്ക് യാത്രക്കാരായ വെബ്ലി സ്വദേശികളായ പെരുമണ്ണില്‍ ഷാജി, മണ്ണശ്ശേരി അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു.
ദേശീയപാത 183-ല്‍ കോട്ടയം-കുമളി റോഡില്‍ ചോറ്റിക്കും ചിറ്റടിക്കുമിടയിലാണ് അപകടമുണ്ടായത്. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് 12 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‍നാട് രജിസ്ട്രേഷനുള്ള ലോറിയും കാറും ബൈക്കുമാണ് അപകടത്തില്‍പെട്ടത്. ലോറിയുടെ അമിത വേഗമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അമിതവേഗത്തിലെത്തിയ ലോറിയുമായി കൂട്ടിയിടിച്ച കാര്‍ നിയന്ത്രണം വിട്ട് ബൈക്കിലിടിക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്