ആപ്പ്ജില്ല

യുഎഇ ധനസഹായം; തന്നെ അറിയിച്ചത് യൂസഫലി

യുഎഇ ധനസഹായത്തിന്‍റെ വിഷയത്തില്‍ അവ്യക്തതയില്ല. കേരളത്തിന് സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കണം

Samayam Malayalam 24 Aug 2018, 8:57 pm
തിരുവനന്തപുരം: യു.എ.ഇ ധനസഹായത്തെക്കുറിച്ച്‌ തന്നെ അറിയിച്ചത് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. യുഎഇ ധനസഹായത്തിന്‍റെ വിഷയത്തില്‍ അവ്യക്തതയില്ല. കേരളത്തിന് സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യം കേന്ദ്രം തീരുമാനിക്കണം. ഇക്കാര്യത്തില്‍ അവ്യക്തതയില്ല. യു.എ.ഇ ഭരണാധികാരി സംസാരിച്ചത് പ്രധാനമന്ത്രിയോടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Samayam Malayalam uae.


എംഎ യൂസഫലി ബക്രീദ് ആശംസിക്കാൻ ദുബായ് ഭരണാധികാരിയുടെ അടുത്ത് ചെന്നപ്പോള്‍ അദ്ദേഹം യൂസഫലിയോട് 100 മില്യൺ ഡോളര്‍ നല്‍കുന്ന കാര്യം പ്രധാനമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്ന് പറഞ്ഞു. ഇത് പൊതുവായി പ്രഖ്യാപിക്കാമോ എന്ന് ചോദിക്കാമോയെന്ന് ചോദിച്ച ശേഷമാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രിയുടെ ട്വീറ്റ് എല്ലാരും കണ്ടതല്ലേ. ഞാൻ നിങ്ങൾക്ക് കാണിക്കേണ്ടതില്ലല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്