ആപ്പ്ജില്ല

മോദിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എംഎം മണി

എന്തോ കുഴപ്പമുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചതെന്ന്

TNN 6 Apr 2017, 7:40 pm
ജീവശാസ്ത്രപരമായി എന്തോ കുഴപ്പമുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭാര്യയെ ഉപേക്ഷിച്ചതെന്ന് വൈദ്യുതി മന്ത്രി എം.എം മണി. ഭാര്യയുമായി എന്തോ കുഴപ്പമുണ്ട്. അല്ലാതെ പൊതുപ്രവര്‍ത്തനത്തിനായി കുടുംബമില്ലാതെ കഴിയുന്നുവെന്ന് പറയുന്നതിനോട് യോജിക്കാനാകില്ല.
Samayam Malayalam m m mani against p m modi
മോദിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് എംഎം മണി


ഞാൻ ഭാര്യയെ ഉപേക്ഷിച്ചാൽ ജീവിശാസ്ത്രപരമായി എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നല്ലേ നിങ്ങൾ പറയൂ. പുള്ളിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. സ്വന്തമായി മക്കളെ പോലും വളര്‍ത്തിയിട്ടില്ല, എന്നിട്ട് അദ്ദേഹം മുഴുവൻ ജനങ്ങളുടേയും പിതാവാണെന്നാണ് ഭാവം. സ്വന്തം അമ്മയെ വരെ എടിഎമ്മിൽ നിർത്തി. തെണ്ടിത്തരമാല്ലെ അത്. ഇതിൽപരം തട്ടിപ്പ് വേറെയില്ല. 30 ദിവസത്തിനുള്ളിൽ നോട്ട് പ്രശ്നം തീര്‍ന്നില്ലെങ്കില്‍ തന്നെ കൊന്നോളാൻ പറഞ്ഞിട്ടെന്തായെന്നും മണി ചോദിച്ചു.

m m mani against p m modi
Modi ditched wife as she had some biological disorder, says M M Mani

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്