ആപ്പ്ജില്ല

കൊവിഡ് -19; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫ് അലി 10 കോടി സംഭാവന നല്‍കും

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കൊച്ചി ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്യുമെന്ന് നേരത്തെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Samayam Malayalam 27 Mar 2020, 10:24 pm
തിരുവനന്തപുരം: കൊവിഡ്-19 രോഗ ബാധയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി സംഭാവന ചെയ്യുമെന്ന് വ്യവസായി ഡോ.എം എ യൂസഫലി.
Samayam Malayalam M A yousaf ali
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം.എ. യൂസഫ് അലി 10 കോടി സംഭാവന നല്‍കും


ഇന്ന് വൈകിട്ട് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിലെ ആഹ്വാനം ഉള്‍ക്കൊണ്ടാണ് അദ്ദേഹം ധനസഹായം ചെയ്യുന്നത്. ഈ വിഷയം മുഖ്യമന്ത്രി പിണറായി വി‍ജയനെ നേരിട്ട് വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. ഫെയ്സ്ബുക്കിലൂടെ മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Also Read : കേരളത്തിന് 460.77 കോടിയുടെ കേന്ദ്ര ധനസഹായം; തീരുമാനം ഉന്നതതല യോഗത്തിൽ

കൊറോണ വൈറസിന്റെ വ്യാപനത്തെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ലുലു മാളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തെ വാടക ഇളവ് ചെയ്യുമെന്ന് നേരത്തെ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ലുലു മാളിലെ 254 വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട വാടകയാണ് ഇത്തരത്തില്‍ ഇളവ് ചെയ്തു നൽകിയത്. ഏതാണ് 11 കോടിയോളം രൂപയാണ് ഈ ഇനത്തില്‍ നല്‍കേണ്ടത്.


അതിനൊപ്പം തന്നെ തൃപ്രയാറിലുള്ള വൈമാളിലെ കച്ചവടക്കാര്‍ക്കും ഒരു മാസത്തെ വാടകയുടെ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read : കൊവിഡ്- 19: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു, കാസർകോട് 34 കേസുകൾ

സംസ്ഥാനത്ത് വെള്ളിയാഴ്ചയാണ് ഏറ്റവുമധികം കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത്. 39 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 34 പേരും കാസര്‍കോട് നിന്നുള്ളവരാണെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കൊല്ലം ജില്ലയില്‍ ആദ്യമായി ഇന്ന് വൈറസ് ബാധ കേസ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്