ആപ്പ്ജില്ല

മോര്‍ഫിങ് കേസ്: മുഖ്യ പ്രതി ബിബീഷ് അറസ്റ്റില്‍

സമരം ശക്തമാവുന്നതിനിടെ ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു.

Samayam Malayalam 4 Apr 2018, 12:49 pm
കോഴിക്കോട്: വടകര മോര്‍ഫിങ് കേസിലെ മുഖ്യ പ്രതി ബിബീഷ് പിടിയില്‍. ഇന്നലെ രാത്രി ഇടുക്കിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. സ്റ്റുഡിയോ ഉടമകളായ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മുഖ്യ പ്രതിയായ ബിബീഷിനെ പിടികൂടിയിരുന്നില്ല.
Samayam Malayalam 63603668


സമരം ശക്തമാവുന്നതിനിടെ ഇന്നലെ ബിബീഷിന് വേണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസും ഇറക്കിയിരുന്നു. തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. സ്റ്റുഡിയോ ഉടമകളായ വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് ഉടമ വൈക്കിലശ്ശേരിയിലെ ചെറുകോട്ട് മീത്തല്‍ ദിനേശന്‍(44), സഹോദരന്‍ സതീശന്‍(41) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

വിവാഹ വീഡിയോയിൽ നിന്ന് സ്ത്രീകളുടെ ഫോട്ടോ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിക്കുകയായിരുന്നു ഇവര്‍ ചെയ്തിരുന്നത്. വടകര പ്രദേശങ്ങളിലെ കല്യാണ ഫോട്ടോകളും വീഡിയോകളും റെക്കോർഡ് ചെയ്യാൻ ഓർഡർ സ്വീകരിക്കുന്നത് ബിബിഷാണ്.

ഇങ്ങനെ നിർമിക്കുന്ന വിവാഹ വീഡിയോകളിൽ നിന്ന് സ്ത്രീകളുടെയും പെൺകുട്ടികളടേയും ഫോട്ടോകൾ അടർത്തി മാറ്റി അശ്ലീല ഫോട്ടോകളിൽ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നത് ബിബീഷാണെന്നാണ് ആരോപണം.

തിരച്ചിലിനിടയില്‍ ഒരു ഹാർഡ് ഡിസ്ക് കണ്ടെത്തിയതാണ് നിർണായകമായത്. ഇതിൽ പ്രദേശത്തെ പെൺകുട്ടികളുടെ മോർഫ് ചെയ്ത 46,000ത്തോളം ചിത്രങ്ങൾ കണ്ടെത്തിയിരുന്നു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്