ആപ്പ്ജില്ല

ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കോടതി

ഹര്‍ത്താല്‍ ദിവസം ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് കോടതി

Samayam Malayalam 28 Jul 2018, 10:42 am
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ഹിന്ദു സംഘടനകള്‍ തിങ്കളാഴ്‍ച്ച (ജൂലൈ 30) നടത്തുന്ന ഹര്‍ത്താലില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ജനജീവിതത്തെ ഹര്‍ത്താല്‍ ബാധിക്കരുതെന്നും ഇതിനായി നടപടി സ്വീകരിക്കണമെന്നും സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
Samayam Malayalam ശബരിമല
ശബരിമല ക്ഷേത്രം


കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഹര്‍ത്താല്‍ വിരുദ്ധ സംഘടന 'സേ നോ ടു ഹര്‍ത്താല്‍' നേതാവ് രാജ പി നായര്‍ നല്‍കിയ ഹര്‍ജിയില്‍ ആണ് കോടതിയുടെ നിര്‍ദേശം. ഹര്‍ത്താല്‍ ഭരണഘടന വിരുദ്ധമാണെന്നും മുന്‍പെ അറിയിക്കാതെ ഉടന്‍ സംഘടിപ്പിക്കുന്ന ഹര്‍ത്താലുകള്‍ നിരോധിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

10 വയസിനും 59 വയസിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നത് അനുകൂലിക്കുന്നതായി കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്