ആപ്പ്ജില്ല

മണിയാര്‍ ഡാമിന് പ്രളയത്തിൽ ഗുരുതര തകരാര്‍

ഡാമിന്‍റെ അടഞ്ഞ ഷട്ടറുകളിലൂടെയും വെള്ളം ചോരുന്നു

Samayam Malayalam 1 Sept 2018, 6:02 pm
കോന്നി: പത്തനംതിട്ട ജില്ലയിലെ മണിയാര്‍ ഡാമിന് പ്രളയത്തിൽ ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. ഡാമിന്‍റെ ഒരു വശത്തെ സംരക്ഷണഭിത്തിയിലും ഷട്ടറിന്‍റെ താഴെയുള്ള കോൺക്രീറ്റ് പാളിയിലും ഉണ്ടായ വിള്ളലുകള്‍ ഗുരുതരമാണെന്ന് ജലസേചന വകുപ്പിന്‍റെ ചീഫ് എൻജിനീയര്‍ ഡാം പരിശോധിച്ച് കണ്ടെത്തി.
Samayam Malayalam maniyar dam


ഡാമിനോടു ചേര്‍ന്നുള്ള സംരക്ഷണഭിത്തിയിൽ വലിയ വിള്ളലാണ് രൂപപ്പെട്ടിട്ടുള്ളത്. ഇതിനു പുറമെ ഡാമിന്‍റെ 3,4 ഷട്ടറുകള്‍ക്ക് കീഴെയുള്ള കോൺക്രീറ്റ് പാളികളും തകര്‍ന്നു. ഇതുവഴി വെള്ളം ചോരുന്നുണ്ട്.

‍‍ഡാമിന്‍റെ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നതെങ്കിലും അടച്ചിരിക്കുന്ന മറ്റു ഷട്ടറുകള്‍ വഴിയും വെള്ളം ചോരുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഡാമിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി മൂന്ന് കോടി രൂപയോളം വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

ശബരി, കക്കാട് ഡാമുകളിൽ നിന്നുള്ള വെള്ളമാണ് മണിയാറിൽ സംഭരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്