ആപ്പ്ജില്ല

വലിയങ്ങാടിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

പാണ്ട്യാലയിലെ ചേവിനാണ് തീ പടര്‍ന്നത്...

TNN 12 Jan 2017, 9:06 am
കോഴിക്കോട്: വലിയങ്ങാടിയിലെ കൊപ്ര ഗോഡൗണില്‍ വന്‍ അഗ്നിബാധ. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം നടന്നത്. കൊപ്ര ബാസാര്‍ റോഡിലെ ആയിരത്തോളം ടണ്‍ കൊപ്ര സംഭരിച്ച പാണ്ട്യാലയിലെ ചേവിനാണ് തീ പടര്‍ന്നത്. കൊപ്രച്ചേവില്‍ സൂക്ഷിച്ചിരുന്ന കൊപ്രയില്‍ ഭൂരിഭാഗവും കത്തിനശിച്ചു. രാത്രി വൈകിയതിനാല്‍ ആളപായമുണ്ടായില്ല.
Samayam Malayalam major fire breaks out at valiyangadi kozhikode
വലിയങ്ങാടിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല


രണ്ടുനില കെട്ടിടത്തിന്‍റെ മേല്‍ക്കൂരയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് അഗ്നിശമനസേനയില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ബീച്ച്, വെള്ളിമാട് കുന്ന്, മീൻ ചന്ത എന്നിവിടങ്ങളില്‍ നിന്ന് ഏഴ് യൂണിറ്റ് അഗ്നിശമനസേനാ വിഭാഗമെത്തിയാണ് തീ അണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

Major fire breaks out at Valiyangadi, Kozhikode

Major Fire breaks out at Valiyangadi Kopra Godown, Kozhikode. Almost Kopras are burned out in that Godown

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്