ആപ്പ്ജില്ല

ക്ഷേത്രങ്ങളിലെ ആഘോഷ പരിപാടികള്‍ ഒഴിവാക്കണം; ആചാരങ്ങളും അനുഷ്ഠാനങ്ങളും നടത്താമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ്

കാസര്‍കോട് 14 പേരാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നിരീക്ഷണത്തിലാരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതിഷാഠാ ദിനം, മറ്റ് ആചാരപരമായ വിശേഷാല്‍ പരിപാടികള്‍ തുടങ്ങി ഭക്തജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവക്കണമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Samayam Malayalam 12 Mar 2020, 7:22 pm
കാസര്‍കോട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങള്‍, പ്രതിഷാഠാ ദിനം, മറ്റ് ആചാരപരമായ വിശേഷാല്‍ പരിപാടികള്‍ തുടങ്ങി ഭക്തജനങ്ങള്‍ കൂട്ടത്തോടെ പങ്കെടുക്കുന്ന പരിപാടികള്‍ ഒഴിവക്കണമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷ്ണര്‍ അറിയിച്ചു. അതേസമയം ഉത്സവത്തോടനുബന്ധിച്ച ആചാരങ്ങളും ചടങ്ങുകളും പതിവുപോലെ ക്ഷേത്രങ്ങളില്‍ നടത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
Samayam Malayalam Malabar Devaswam Board


Also Read: പക്ഷിപ്പനി; കോഴിക്കോട് ചത്ത കോഴികള്‍ തൂവലോടെ ഫ്രീസറില്‍, ഒളിച്ച് വെച്ചത് മൂന്നൂറോളം കോഴികളെ

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ കാവുകളിലും ക്ഷേത്രങ്ങളിലും പൂരങ്ങളുടെയും കളിയാട്ടങ്ങളുടെയും സമയമാണിപ്പോള്‍. പതിനായിരത്തോളം ഭക്തജനങ്ങളെത്തുന്ന വയനാട്ടുകുലവന്‍ തെയ്യക്കോലങ്ങളും പലേയിടത്തും കെട്ടിയാടാനിരിക്കുകയാണ്. പല ക്ഷേത്രങ്ങളും ആഘോഷങ്ങള്‍ ഒഴിവാക്കിയതായി അറിയിക്കുന്നുണ്ടെങ്കിലും ഭൂരിപക്ഷം ക്ഷേത്രങ്ങളുടെ ഉല്‍സവ കാര്യത്തില്‍ ഇനിയും തീരുമാനമാകാതെ കിടക്കുകയാണ്.

Also Read: കാസര്‍കോട് യോഗ നാച്യുറോപ്പതി റിസര്‍ച്ച് സെന്‍റര്‍ യാഥാര്‍ത്ഥ്യമാകുന്നു; ആറ് മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്രമന്ത്രി

ഈ സാഹചര്യത്തിലാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഔദ്യോഗികമായി പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. കാസര്‍കോട് ജില്ലയില്‍ 149 പേരാണ് കോറോണ വൈറസ് സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത്. കൊറിയയില്‍ നിന്നും ഇറ്റലിയില്‍ നിന്നും എത്തിയവരില്‍ പലരും റിപോര്‍ട്ട് ചെയ്യാതെ മുങ്ങി നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. ഉല്‍സവകാലങ്ങളില്‍ രോഗംപടരാനുളള സാധ്യത കണക്കിലെടുക്ക് ആരോഗ്യവകുപ്പ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്