ആപ്പ്ജില്ല

ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കും

പാലക്കാട് മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തി

Samayam Malayalam 31 Jul 2018, 7:49 pm
പാലക്കാട്: പാലക്കാട് മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് പരമാവധി സംഭരണ ശേഷിക്ക് അടുത്തെത്തി. തുടര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ ബുധനാഴ്ച തുറക്കാന്‍ തീരുമാനമായി. ശബരിഗിരി പദ്ധതിയുടെ ഭാഗമായ പത്തനംതിട്ടയിലെ കക്കി ഡാമിലും ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.
Samayam Malayalam malampuzha


നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകളുടെ ഷട്ടറുകള്‍ നേരത്തെ തുറന്നിരുന്നു. നെയ്യാറിലെ നാലു ഷട്ടറുകള്‍ മൂന്നടി വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. അരുവിക്കരയില്‍ ഒന്നര മീറ്ററും പേപ്പാറയില്‍ ഒന്നര സെൻ്റിമീറ്ററും ഷട്ടര്‍ ഉയര്‍ത്തിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്