ആപ്പ്ജില്ല

മലാപ്പറമ്പ് സ്‍കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും

ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാവും സ്‍‍കൂള്‍ ഏറ്റെടുക്കല്‍ നടപടി നടക്കുക.

TNN 24 Nov 2016, 9:48 am
കോഴിക്കോട്: മലാപ്പറമ്പ് സ്‍കൂള്‍ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും. സ്‍‍കൂള്‍ ഏറ്റെടുക്കുന്നതിനെതിരെ മാനേജര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കൈക്കൊള്ളുന്നത്. ഉച്ചക്ക് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ സാന്നിദ്ധ്യത്തിലാവും സ്‍‍കൂള്‍ ഏറ്റെടുക്കല്‍ നടപടി നടക്കുക.
Samayam Malayalam malapparambu school will adopted by state government today
മലാപ്പറമ്പ് സ്‍കൂള്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് ഏറ്റെടുക്കും


സ്‍‍കൂള്‍ ഏറ്റെടുക്കല്‍ നടപടിയുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉടന്‍ തന്നെ സ്‍‍കൂള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ലാഭകരമല്ലെന്ന പേരില്‍ പൂട്ടാനൊരുങ്ങുന്ന സ്‍‍കൂളുകള്‍ ഏറ്റെടുക്കുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോൾ തന്നെ പ്രഖ്യാപിച്ചതാണ്.

സ്‍‍കൂളിന്‍റെ സ്ഥലത്തിന് നിലവിലെ വിപണി മൂല്യ പ്രകാരം ജില്ലാ ഭരണകൂടം നേരത്തെ തന്നെ വില നിശ്ചയിച്ചിരുന്നു. ഇത് പ്രകാരമുള്ള നഷ്‍‍ടപരിഹാരം മാനേജര്‍ക്ക് നല്‍കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പൊന്നും വില നല്‍കിയാലും സ്‍‍കൂള്‍ വിട്ടു നല്‍കില്ലെന്നായിരുന്നു മാനേജരുടെ നിലപാട് .ഇതേ തുടര്‍ന്നാണ് മാനേജര്‍ കോടതിയെ സമീപിച്ചത്.

Malapparambu School will adopted by State Government today

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്