ആപ്പ്ജില്ല

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ അല്‍പസമയത്തിനകം

ഭൂരിപക്ഷം വര്‍ധിക്കുമെന്ന് കുഞ്ഞാലിക്കുട്ടി

TNN 17 Apr 2017, 7:46 am
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്ന് പുറത്തുവരും. രാവിലെ എട്ടു മണിയോടെ മലപ്പുറം ഗവണ്‍മെന്‍റ് കോളേജില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. എട്ടരയോടെ ആദ്യ സൂചനകള്‍ ലഭ്യമാകും.
Samayam Malayalam malappuram by election result today
മലപ്പുറം ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ അല്‍പസമയത്തിനകം


നിയമസഭാ മണ്ഡലങ്ങള്‍ തിരിച്ച് വോട്ടെണ്ണുന്നതിന് ഏഴ് ഹാളുകള്‍ ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ നടപടികള്‍ക്കായി മുന്നൂറോളം ഉദ്യോഗസ്ഥരെയാണ് നിയമിച്ചിട്ടുള്ളത്. ആദ്യം പോസ്‍റ്റല്‍ വോട്ടുകളാണ് എണ്ണുക. 12 മണിയോടെ അന്തിമഫലം ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നത്.

വര്‍ധിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതീക്ഷ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ അട്ടിമറി വിജയം പ്രതീക്ഷിക്കുമ്പോള്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എന്‍ ശ്രീപ്രകാശിന്‍റെ കണക്കുകൂട്ടല്‍.

മുസ്ലീം ലീഗ് എംപിയായിരുന്ന ഇ അഹമ്മദിന്‍റെ നിര്യാണത്തെത്തുടര്‍ന്നാണ് മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്. 71.33 ശതമാനമായിരുന്നു പോളിങ്.

Malappuram by election result today

Vote counting will begin at Malappuram Government College soon.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്