മലപ്പുറം: കാളികാവ് ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലിൽ ഒഴുക്കിൽപ്പെട്ട അഞ്ചംഗ സംഘത്തിലെ രണ്ടുപേർ മരിച്ചു. ഇവരുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേരെ നാട്ടുകാർ രക്ഷപെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒഴുക്കിൽപ്പെട്ട ഒരു വയസുള്ള കുട്ടിക്കായി തെരച്ചിൽ തുടരുകയാണ്. Also read: ഉപതെരഞ്ഞെടുപ്പിൽ ഇടതിനെ പിന്തുണയ്ക്കുമെന്ന് യാക്കോബായ സഭ
വേങ്ങര പറമ്പിൽപടി സ്വദേശി യൂസഫ്, ബന്ധു ജുബൈരിയ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കിൽപ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകൻ അജ്മൽ എന്നിവരെ നാട്ടുകാർ രക്ഷപെടുത്തി. ഒരു വയസുള്ള അബീഹയെയാണ് കാണാതായത്.
Also read: കര്‍ണാടക ഉപതെരഞ്ഞെടുപ്പ്: തെറ്റിപ്പിരിഞ്ഞ് കോണ്‍ഗ്രസും ജെഡിഎസും! മത്സരിക്കാനാവാതെ വിമതര്‍!! യെഡിയൂരപ്പ വീഴുമോ?
വേങ്ങരയിൽനിന്നുള്ള 15 പേരാണ് ചീങ്ങക്കല്ല് സന്ദർശിക്കാനെത്തിയത്. പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായതിനാൽ ജലനിരപ്പ് ഉയരുകയും അഞ്ചുപേർ ഒഴുക്കിൽപ്പെടുകയുമായിരുന്നു.