ആപ്പ്ജില്ല

നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് മൊഴി

പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി.

TNN 23 Feb 2017, 11:57 am
കൊച്ചി: പ്രമുഖ നടി അക്രമിക്കപ്പെട്ട സംഭവത്തിൽ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയെന്ന് മൊഴി. സംഭവശേഷം ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞെന്ന് നടി മൊഴി നല്‍കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു.
Samayam Malayalam malayalam actor kidnap women is behind the quotation says actress statement
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയെന്ന് മൊഴി


എന്നാൽ സുനി പറഞ്ഞതായി നടി മൊഴി നൽകിയ ഇക്കാര്യം അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇത് നടിയെ തെറ്റിധരിപ്പിക്കാന്‍ മനപ്പൂര്‍വം പറഞ്ഞതായാണ് പോലീസ് കരുതുന്നത്.

ഇതിനിടെ സുനിക്കായി കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോയമ്പത്തൂരിലും പരിസരപ്രദേശങ്ങളും കൂടുതല്‍ ടീമിനെ നിയോഗിച്ചു. എന്നാല്‍ സുനി പോലീസ് വലയിൽ നിന്ന് രക്ഷപ്പെട്ടതായാണ് സൂചന.

Malayalam actor kidnap: women is behind the quotation says actress statement.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്