ആപ്പ്ജില്ല

മലയാളി നടിയെ അപമാനിച്ചു: വനിതാ കമ്മീഷൻ കേസെടുത്തു; പോലീസും അന്വേഷിക്കും

വനിത കമ്മിഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു. വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ അംഗമായ അഡ്വ. ഷിജി ശിവജി എന്നിവർ നേരിട്ടെത്തി തെളിവെടുക്കുമെന്നും അറിയിച്ചു.

Samayam Malayalam 18 Dec 2020, 11:59 am
തിരുവനന്തപുരം: കൊച്ചിയിലെ മാളിൽ യുവനടിയെ അപമാനിച്ച സംഭവം അപലപനീയമാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. സംഭവത്തിൽ വനിത കമ്മിഷൻ സ്വമേധയാ കേസെടുത്തു.
Samayam Malayalam malayalam actress molested in shopping mall womens commission files case police probe on
മലയാളി നടിയെ അപമാനിച്ചു: വനിതാ കമ്മീഷൻ കേസെടുത്തു; പോലീസും അന്വേഷിക്കും


Also Read : 'ശരീരത്തിൽ സ്പര്‍ശിച്ച ശേഷം പിന്തുടര്‍ന്നു'; മാളിൽ വച്ച് അപമാനിക്കാൻ ശ്രമിച്ചതായി യുവനടി

സംഭവത്തെക്കുറിച്ച് നാളെ നടിയിൽ നിന്നും കമ്മിഷൻ തെളിവെടുക്കും. തുടർന്ന് പെരുമ്പടപ്പിൽ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്ത്രീകളുൾപ്പെടെയുള്ളവരെ ആക്രമിച്ച സ്ഥലവും സന്ദർശിച്ച് കമ്മിഷൻ ചെയർപേഴ്സൺ എം.സി.ജോസഫൈൻ, കമ്മിഷൻ അംഗം അഡ്വ. ഷിജി ശിവജി എന്നിവർ തെളിവെടുക്കും.

യുവതി സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ സംഭവം അന്വേഷിക്കുമെന്ന് വ്യക്തമാക്കി പോലീസും രംഗത്തുവന്നിരിക്കുന്നത്. കളമശേരി പോലീസാണ് കേസന്വേഷിക്കുന്നത്. ഷോപ്പിംഗ് മാളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായിരിക്കുന്നത്. കുടുംബത്തോടൊപ്പം മാളിൽ എത്തിയപ്പോഴായിരുന്നു സംഭവം. എന്നാൽ, സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടില്ലെന്നും നടി കുറിച്ചു.

അപ്പോള്‍ പ്രതികരിക്കുവാന്‍ കഴിയാത്തതിൽ ഖേദമുണ്ടെന്നും. ഇത്തരക്കാരുടെ മുഖത്തടിക്കേണ്ടതാണെന്നും നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. ആദ്യം അയാള്‍ക്ക് അറിയാതെ പറ്റിയതാണോ എന്ന് സംശയിച്ചു. അതിനാൽ തന്നെ താൻ പ്രതികരിച്ചില്ലെന്നും യുവനടി വ്യക്തമാക്കി.

Also Read : ധീരയായ പെൺകുട്ടി; രാജ്യം കത്തിയ പ്രക്ഷോഭം തുടങ്ങിയത് ഇവളിൽ നിന്ന്

നല്ലതല്ലാത്ത ഒരു സ്പര്‍ശനവും നമുക്ക് മനസ്സിലാകും. എന്റെ സഹോദരി എല്ലാം വ്യക്തമായി കണ്ടിരുന്നു. അവൾ എന്റെ അരികിൽ വന്ന് കുഴപ്പം ഒന്നും ഇല്ലല്ലോ എന്ന് ചോദിച്ചു. എന്നാൽ താന്‍ ആകെ ഞെട്ടലിലായിരുന്നു. പിന്നീട്, താന്‍ അവരുടെ അരികിലേക്ക് നടന്നപ്പോള്‍ കണ്ടില്ലെന്ന് നടിച്ച് മാറി. എനിക്ക് മനസ്സിലായി എന്ന് അവര്‍ അറിയണമെന്ന് കരുതിയാണ് താൻ അത് ചെയ്തത് എന്നാണ് നടി വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്