ആപ്പ്ജില്ല

ജലന്ധര്‍ പീഡനം: ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സാറാ ജോസഫ്

കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരി സാറാ ജോസഫ്

Samayam Malayalam 8 Jul 2018, 7:36 pm
തൃശൂര്‍: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എഴുത്തുകാരി സാറാ ജോസഫ്.
Samayam Malayalam Kerala


കുറ്റാരോപിതര്‍ പുരോഹിതരായതിനാലാണ് അറസ്റ്റ് വൈകിപ്പിക്കുന്നത്. ആലഞ്ചേരി സഭാ അധ്യക്ഷ സ്ഥാനത്തിന് യോഗ്യനല്ലെന്നും കര്‍ദിനാള്‍ കുറ്റകൃത്യത്തെ ന്യായീകരിക്കുകയാണെന്നും സാറാജോസഫ് പറഞ്ഞു.

"മെത്രാനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് ഭരണകൂടം മതാധികാരത്തിന് കീഴ്‌പ്പെട്ടതിന്റെ ഭാഗമായാണ്. അമ്മ സംഘടന ഇരയോട് ചെയ്തത് തന്നെയാണ് സഭയും ചെയ്യുന്നത്''. പുരോഹിതരുടെ നേതൃത്വത്തില്‍ നടക്കുന്ന വലിയ അധികാര കേന്ദ്രീകരണത്തില്‍ പെണ്‍കുട്ടികളും കന്യാസ്ത്രീകളും ചൂഷണത്തിന് ഇരയാവുകയാവുകയാണെന്നും സാറാജോസഫ് ആരോപിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്