ആപ്പ്ജില്ല

നടിയെ ആക്രമിച്ച കേസ് ; ദിലീപിൻ്റെ ഹ‍ർജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്ന മെമ്മറി കാർഡ് ലഭിക്കണമെന്ന ദിലീപിൻ്റെ ഹർജി കോടതി ഇന്ന് പരിഗണിക്കാൻ ഇരിക്കെയാണ് സമയം കൂടുതൽ ആവശ്യപ്പെട്ട് നടൻ വീണ്ടും ഹർജി നൽകിയത്

Samayam Malayalam 23 Jan 2019, 7:43 am

ഹൈലൈറ്റ്:

  • ദിലീപിൻ്റെ ഹ‍ർജി ഇന്ന് സുപ്രീകോടതി പരിഗണിക്കും
  • സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്നാണ് അപേക്ഷ
  • മെമ്മറി കാർഡ് ലഭിക്കണമെന്ന ഹർജിയിലാണ് പുതിയ അപേക്ഷ
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Dileep
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിൻ്റെ ഹ‍ർജി ഇന്ന് സുപ്രീകോടതി പരിഗണിക്കും. കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച കൂടി സമയം നല്‍കണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ഈ ഹ‍ർജിയാണ് ഇന്ന് പരിഗണിക്കുക. കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നാണ് ദിലീപിൻ്റെ ആവശ്യം. അഭിഭാഷകനായ മുകുൾ റോത്തഗിക്ക് ഹാജരാകുന്നതിന് അസൗകര്യമുള്ളതിനാലാണ് ദിലീപ് ഒരാഴ്ച സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ട് ഹർജി നൽകിയത്.

അഭിഭാഷകൻ ഹരീന്‍ പി റാവലാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരാവുന്നത്. മെമ്മറി കാര്‍ഡിൻ്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള ദിലീപിൻ്റെ ഹർജിക്ക് നസംസ്ഥാന സര്‍ക്കാരും അവ ല്‍കാന്‍ സാധിക്കില്ലെന്ന് ആ കോടതിയെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചിരുന്നു. ഇതില്‍ മറുപടി നല്‍കുന്നതിന് സമയം അനുവദിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്