ആപ്പ്ജില്ല

മൊബൈലിൽ അശ്ലീലം കാണിച്ച് പീഡനം നടത്തിയ ആള്‍ പിടിയിൽ

ഫോണിൽ അശ്ലീല വീഡിയോ കാണിച്ചാണ് സഹോദരങ്ങളായ കുട്ടികളെ പല ദിവസങ്ങളിലായി പീഡിപ്പിച്ചത്.

Samayam Malayalam 14 Nov 2018, 11:03 pm
കൊച്ചി: സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും മൊബൈലിൽ അശ്ലീലം കാണിച്ച് പീഡിപ്പിച്ചയാള്‍ അറസ്റ്റിൽ. അയൽവാസികളായ 15 വയസ്സുകാരൻ ബാലനെയും, 11 വയസ്സുള്ള പെൺകുട്ടിയേയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ആലുവ തായിക്കാട്ടുകര മുതിരപ്പാടം ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അബ്ദുള്‍ ലത്തീഫ്(48) നെയാണ് ആലുവ പോലീസ് പിടികൂടിയത്.
Samayam Malayalam Abdul Latheef


ഇയാളുടെ കയ്യിലുള്ള മൊബൈൽ ഫോണിൽ അശ്ലീല വീഡിയോ കാണിച്ചാണ് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചുവരുത്തി സഹോദരങ്ങളായ കുട്ടികളെ പല ദിവസങ്ങളിലായി പീഡിപ്പിച്ചത്.
പ്രതിയെ അറസ്റ്റ് ചെയ്ത് ആലുവ കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്