ആപ്പ്ജില്ല

മുല്ലപ്പെരിയാര്‍ പൊട്ടിയതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍

സംസ്ഥാനം ശക്തമായ പ്രളയത്തെ നേരിടുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായി ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ ശബ്ദസന്ദേശത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു

Samayam Malayalam 21 Aug 2018, 10:20 am
നെന്മാറ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നതായി വ്യാജ സന്ദേശം പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. നെന്മാറ സ്വദേശി അശ്വിന്‍ ബാബു(19) വാണ് അറസ്റ്റിലായത്. ഇയാളുടെ ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Samayam Malayalam arrested-2


സംസ്ഥാനം ശക്തമായ പ്രളയത്തെ നേരിടുന്നതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതായി ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ ശബ്ദസന്ദേശത്തില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത് വ്യാപകമായി പ്രചരിക്കുകയും ജനങ്ങള്‍ ഭീതിയിലാകുകയും ചെയ്തു.

പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് സര്‍ക്കാര്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. അറസ്റ്റിനു ശേഷം ശബ്ദം തന്‍റേതല്ലെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിരുന്നുവെങ്കിലും ഇയാളുടെ ശബ്ദം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ഇന്ന് മന്തിസഭാ യോഗം ചേരുന്നുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്