ആപ്പ്ജില്ല

കളമശ്ശേരിയിൽ കുട്ടികൾക്ക് പീഡനം;അയൽവാസി പിടിയിൽ

രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ

TNN 10 Oct 2017, 10:49 am
കൊച്ചി : സഹോദരങ്ങളായ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിൽ അയൽവാസി അറസ്റ്റിൽ. കളമശ്ശേരി സ്വദേശി ഇസ്മയീൽ(38) ആണ് പിടിയിലായത്. ഒൻപത് വയസ്സുകാരനേയും 11 വയസ്സുകാരിയേയും മൊബൈൽ ഗെയിം കാണിച്ച് പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയാണ് ഇയാൾ പീഡനം നടത്തിയത്. ചുമട്ടുതൊഴിലാണിയാണിയാൾ. ജൂൺ മാസം മുതൽ ഇയാൾ ഇവരെ വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്. വീട്ടിൽ വച്ച് ഇയാൾ അശ്ലീല വീഡിയോയും മറ്റും കുട്ടികളെ കാണിക്കാറുമുണ്ടായിരുന്നെന്ന് കളമശ്ശേരി സിഐ മാർട്ടിൻ പറയുന്നു. പോക്സോ ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. ഇയാൾക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
Samayam Malayalam man held for molesting girl and a boy for three months
കളമശ്ശേരിയിൽ കുട്ടികൾക്ക് പീഡനം;അയൽവാസി പിടിയിൽ



man held for molesting girl and a boy for three months

The Kalamassery police on Monday arrested a 38-year-old man for molesting 9 and 11-year-old siblings.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്