ആപ്പ്ജില്ല

സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ രക്ഷിച്ചു

ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹകൂട്ടിലേക്ക് എടുത്തുചാടിയത്. ഇയാളെ കഴിഞ്ഞദിവസം കാണാനില്ലെന്ന പരസ്യം പത്രങ്ങളിൽ വന്നിരുന്നു.

TNN 22 Feb 2018, 3:55 pm
തിരുവനന്തപുരം: തിരുവനന്തപുരത്ത് മൃഗശാലയില്‍ സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹകൂട്ടിലേക്ക് എടുത്തുചാടിയത്.
Samayam Malayalam man jumps into lions cage at kerala
സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ രക്ഷിച്ചു


ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്തുചാടിയത്. ഇത് കണ്ട സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിക്കുകയായിരുന്നു. ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.


കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരുകനെ കാണാനില്ലെന്ന് പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തുനിന്നും ഇയാളെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് പരിശോധിച്ചുവരികയാണ്.

മുരുകനെ സാഹസികമായി രക്ഷിച്ച മൃഗശാലാ ജീവനക്കാർക്ക് പാരിതോഷികം നൽകുമെന്ന് മൃഗശാല സന്ദർശിച്ച മന്ത്രി കെ.രാജു അറിയിച്ചു. രക്ഷാപ്രവർത്തനം നടത്തിയ സ്ഥിരം ജീവനക്കാർക്ക് ഗുഡ് സർവീസ് എൻട്രിയും താത്കാലിക ജീവനക്കാർക്ക് 1000 രൂപ വീതം പാരിതോഷികവും നൽകുമെന്നുമാണ് മന്ത്രി അറിയിച്ചത്.

ഗാർഡ് രാധാകൃഷ്ണൻ, സീനിയർ സൂപ്രണ്ട് രാധാകൃഷ്ണൻ, സൂ കീപ്പർമാരായ അർഷാദ്, ഷൈജു, രാജീവ്, ഉദയലാൽ, അരുൺ, ബൈജു, കിരൺ ബാബു, സജി, മധു എന്നിവരാണ് മുരുകനെ സിംഹത്തിൽനിന്ന് രക്ഷിച്ചത്.

വീഡിയോ കടപ്പാട്- റിപ്പോർട്ടർ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്