ആപ്പ്ജില്ല

ബിജെപി സമരപന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം

പോലീസിന്‍റെയും സമയോജിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേഷ്

Samayam Malayalam 13 Dec 2018, 6:54 am
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി നേതാവ് സികെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപന്തലിനു മുന്നില്‍ ആത്മഹത്യാശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായരാണ് തീ കൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ഇയാളെ തീവ്രമായി പൊള്ളലേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam BJP


രാത്രി ഒന്നരയോടെ ദേഹത്ത് തീകൊളുത്തിയശേഷം വേണാഗാപാലന്‍ നായര്‍ സമരപന്തലിലേക്ക് ഒാടികയറുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകരും പോലീസും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു.

അതേസമയം പ്രവര്‍ത്തകരുടെയും പോലീസിന്‍റെയും സമയോജിത ഇടപെടലാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേഷ് വ്യക്തമാക്കി. സമരപന്തലിന് പോലീസ് സുരക്ഷ ഒരുക്കിയില്ലെന്നും ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ജനവികാരം മനസിലാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിവരുന്ന നിരാഹാര സമരം ഇന്ന് പതിനൊന്നാം ദിവസത്തിലേക്ക് കടക്കുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്