ആപ്പ്ജില്ല

മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം: മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്

ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റിൽ കാണാം. മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്. ആന കൊല്ലപ്പെട്ട വിഷയത്തിൽ മനേക രാഷ്ട്രീയം കലർത്തിയെന്ന് കേരള സൈബർ വാരിയേഴ്സ് പറയുന്നു

Samayam Malayalam 5 Jun 2020, 3:54 pm
ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന മനേക ഗാന്ധിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബർ വാരിയേഴ്സ്. മലപ്പുറത്തിനെതിരെ വ്യാജപ്രചാരണം നടത്തിയതിനെ തുടർന്നാണ് തങ്ങൾ വെബ്സൈറ്റ് ഹാക്ക് ചെയ്തതെന്ന് സൈബർ വാരിയേഴ്സ് തങ്ങളുടെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. മൃഗാവകാശ പ്രവർത്തകയായ മനേക ഗാന്ധി കഴിഞ്ഞ ദിവസം ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. മണ്ണാര്‍ക്കാട് നടന്ന സംഭവം മലപ്പുറം ജില്ലയിലാണ് നടത്തതെന്ന തരത്തിലാണ് മനേക ഗാന്ധി വിഷയത്തില്‍ പ്രതികരിച്ചത്. മനേകയുടെ പീപ്പിൾ ഫോർ അനിമൽസ് എന്ന വെബ്സൈറ്റാണ് സംഘം ഹാക്ക് ചെയ്തത്.
Samayam Malayalam കേരള സൈബർ വാരിയേഴ്സ്


Also Read: കൊമ്പന്‍മാര്‍ക്ക് ഗര്‍ഭമോ!! രോഹിത് ജീ താങ്കളുടെ നാട്ടിൽ ഇങ്ങനെയാണോ? വൈറലായ ട്രോളുകള്‍ കാണാം

ആന കൊല്ലപ്പെട്ട വിഷയത്തിൽ മനേക രാഷ്ട്രീയം കലർത്തിയെന്ന് സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് എഴുതിയിട്ടുണ്ട്. ഇപ്പോൾ സൈറ്റ് തുറന്നാൽ സൈറ്റ് ഹാക്ക് ചെയ്തവര്‍ എഴുതിയ സന്ദേശമാണ് കാണുന്നത്. കാര്യങ്ങള്‍ കുറച്ചു കൂടി വ്യക്തത വരാന്‍ വേണ്ടി ആന കൊല്ലപ്പെട്ടത് എവിടെയാണെന്ന് രേഖപ്പെടുത്തിയ ഒരു ഭൂപടവും സൈറ്റിൽ നല്‍കിയിട്ടുണ്ട്.




Also Read: ഇതും മലപ്പുറത്തിന്‍റെ നെഞ്ചത്തേക്കാണല്ലോ ദൈവമേ!! ആന കൊല്ലപ്പെട്ട സംഭവത്തിൽ മലപ്പുറത്ത് നിന്നും എത്തിയ ട്രോളുകള്‍ ഇങ്ങനെ

പാലക്കാടിനെ ഒഴിവാക്കി മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഉന്നം വെക്കുന്നത് എന്തിനാണെന്ന് ഞങ്ങള്‍ക്ക് അറിയാം. മുസ്ലിങ്ങൾക്കെതിരായ വിദ്വേഷ പ്രചാരണമാണ് താങ്കൾ നടത്തിയത്. മലപ്പുറത്ത് ഹിന്ദുവും മുസ്ലിമും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്ന് സൈറ്റിൽ കേരള സൈബർ വാരിയേഴ്സ് കുറിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്