ആപ്പ്ജില്ല

പാലായിൽ മാണി സി.കാപ്പന് വിജയസാധ്യതയുണ്ട്: വെള്ളാപ്പള്ളി നടേശൻ

നവോഥാന സമിതിയിൽ വിള്ളലുണ്ടാകില്ലെന്നും സമിതി മുന്നോട്ട് പോകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സി.പി സുഗതൻ സമിതി വിട്ടത് പ്രവർത്തനത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Samayam Malayalam 13 Sept 2019, 1:50 pm
ചേർത്തല: പാലാ ഉപതെരഞ്ഞെടുപ്പിൽ മാണി സി.കാപ്പന് വിജയ സാധ്യതയുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രണ്ടില ചിഹ്‌നം നിലനിർത്താൻ കഴിയാത്ത കേരള കോൺഗ്രസിന് എങ്ങനെ തെരഞ്ഞെടുപ്പിനെ നേരിടാനാകും. നിഷ ജോസ് കെ.മാണിക്ക് ജോസ് ടോമിനേക്കാൾ ജനകീയ മുഖമുണ്ടായിരുന്നെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Samayam Malayalam vellapally natesan


പാലായിലെ എസ്എൻഡിപി സമുദായ അംഗങ്ങൾക്കിടയിൽ മാണി.സി കാപ്പന് അനുകൂലമായ തരംഗമാണുള്ളത്. അംഗങ്ങൾ കാപ്പനെ പിന്തണക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. നവോഥാന സമിതിയിലെ വിള്ളലിനെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. സി.പി സുഗതൻ വെറും കടലാസ് പുലിയായിരുന്നെന്നും സുഗതൻ സമിതി വിട്ടത് കൊണ്ട് നവോഥാന സമിതിയിൽ ഒന്നും സംഭവിക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

നവോഥാന സമിതി മുന്നോട്ട് തന്നെ പോകും. നവോഥാന മൂല്യങ്ങൾക്കായി ഏതറ്റം വരെയും പോകുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.സി.പി സുഗതന് പാർലമെന്ററി മോഹമാണ് ഉള്ളത്. സുഗതന്റെ രീതി ശരിയല്ലെന്ന് താൻ ആദ്യമേ പറഞ്ഞിരുന്നെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്