ആപ്പ്ജില്ല

മാണി സി.കാപ്പൻ മാപ്പു പറയണമെന്ന് എൻസിപി നേതൃത്വം

ഉഴവൂർ വിജയന്‍റെ മരണത്തെ കുറിച്ചും മാണി.സി.കാപ്പൻ പരാമർശം നടത്തി

TNN 16 Jan 2018, 12:33 pm
കോട്ടയം: അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയനെതിരെ വിവാദപരാമർശം നടത്തിയ മാണി.സി.കാപ്പൻ മാപ്പു പറയണമെന്ന് എൻസിപി സംസ്ഥാന നേതൃത്വം. കാപ്പൻ പരസ്യമായി മാപ്പു പറയണമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരൻ ആവശ്യപ്പെട്ടു. കാപ്പനെതിരെ പാർട്ടി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് പീതാംബരൻ പ്രസ്താവിച്ചു.
Samayam Malayalam mani c kappen should apologize says ncp leaders
മാണി സി.കാപ്പൻ മാപ്പു പറയണമെന്ന് എൻസിപി നേതൃത്വം


മാണി സി.കാപ്പൻ മാപ്പു പറഞ്ഞ് പ്രസ്താവന പിൻവലിക്കണമെന്ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ എ.കെ.ശശീന്ദ്രൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് വിജയനെ മാറ്റണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നെന്നും വിജയനെ പോലുള്ള ഒരു ജോക്കറിനെയല്ല പാർട്ടിക്ക് ആവശ്യം എന്നും മാണി സി കാപ്പന്‍റെ പരാമർശമാണ് വിവാദമായത്. തന്‍റെ പരാമർശത്തിൽ താൻ ഉറച്ചു നിൽക്കുന്നുവെന്നും വിജയനിൽ നിന്ന് തനിക്ക് ധാരാളം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കാപ്പൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഉഴവൂർ വിജയന്‍റെ മരണ വാർത്ത സംബന്ധിച്ച് വിവാദമുണ്ടായിരുന്നു.

ഉഴവൂർ വിജയന്‍റെ മരണത്തെ കുറിച്ചും മാണി.സി.കാപ്പൻ പരാമർശം നടത്തി. ചീത്ത വിളി കേട്ടാൽ ആരും മരിക്കില്ലെന്ന് കാപ്പൻ പറഞ്ഞു. എൻസിപിക്ക് ഒരു മന്ത്രി വേണമെന്ന ഇപ്പോഴത്തെ അവസ്ഥയിൽ എംഎൽഎമാരെ ചാക്കിട്ട് പിടിക്കേണ്ട അവസ്ഥയില്ല. ഗണേഷ് കുമാറിനെയും കോവൂർ കുഞ്ഞുമോനെയും മന്ത്രിയാകാൻ ക്ഷണിച്ചിട്ടില്ലെന്നും കാപ്പൻ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്‍റ് ടി.പി.പീതാംബരനെതിരെയും കാപ്പൻ രംഗത്ത് വന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്