ആപ്പ്ജില്ല

ബാര്‍ കോഴ: കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എ വിജയരാഘവന്‍

കേസ് എഴുതി തള്ളരുതെന്നും അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫിനു വേണ്ടി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ ​ഹര്‍ജി നല്‍കിയതെന്നും വിജയ രാഘവന്‍ പറഞ്ഞു.

Samayam Malayalam 20 Sept 2018, 12:57 pm
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം തുടരണമെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേസ് എഴുതി തള്ളരുതെന്നും അന്വേഷണം തുടരണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫിനു വേണ്ടി കണ്‍വീനര്‍ എന്ന നിലയില്‍ താന്‍ ഹര്‍ജി നല്‍കിയതെന്നും വിജയ രാഘവന്‍ പറഞ്ഞു.
Samayam Malayalam mani


സത്യം പുറത്തുകൊണ്ടുവരാന്‍ സാധ്യതയുള്ള എല്ലാ വഴികളും വിജിലന്‍സ് പരിശോധിക്കണം. എല്‍ഡിഎഫിന് ഇക്കാര്യത്തില്‍ സുവ്യക്തമായ നിലപാടുകളാണുള്ളത്. കെ.എം. മാണിയുടെ എൽ.ഡി.എഫ് പ്രവേശനം സംബന്ധിച്ച നിലപാടിൽ മാറ്റമില്ലെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

വിജയ രാഘവന് പുറമേ മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ബാര്‍ക്കോഴക്കേസില്‍ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചികിത്സയ്ക്ക് ശേഷം അടുത്തയാഴ്ച്ച മുഖ്യമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടുമെന്നാണ് സൂചന.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്