ആപ്പ്ജില്ല

മണ്‍വിള തീപിടിത്തം അട്ടിമറിയെന്ന് സൂചന; ജീവനക്കാര്‍ കസ്റ്റഡിയില്‍

പ്ലാസ്റ്റിക് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Samayam Malayalam 10 Nov 2018, 12:22 pm
തിരുവനന്തപുരം: മണ്‍വിളയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തം അട്ടിമറിയെന്ന സംശയത്തില്‍ പൊലീസ്. ആദ്യഘട്ടത്തില്‍ അട്ടിമറി സാധ്യത പൊലീസ് തള്ളിക്കളഞ്ഞിരുന്നെങ്കിലും ഇന്നലെ രാത്രിയോടെയാണ് നിര്‍ണായക തെളിവുകള്‍ ലഭിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലെ രണ്ട് ജീവനക്കാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Samayam Malayalam manvila-fire-accident


Read More: മണ്‍വിളയില്‍ സമഗ്ര അന്വേഷണം: മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക് കമ്പനിയുടെ രണ്ട് യൂണിറ്റുകളാണ് കത്തിനശിച്ചത്. 500ന് അടുത്ത് തൊഴിലാളികള്‍ ജോലി ചെയ്യുന്ന കമ്പനിയാണിത്. ഓഗസ്റ്റ് 31ന് തീപിടിത്തം നടക്കുന്ന സമയത്ത് തൊഴിലാളികള്‍ യൂണിറ്റിലുണ്ടായിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കി.


വലിയ തീപിടിത്തമാണ് മണ്‍വിളയില്‍ ഉണ്ടായത്. നാല് നിലകളിലായി പ്രവർത്തിച്ചിരുന്ന ഫാമിലി പ്ലാസ്റ്റിക്കിന്‍റെ കെട്ടിടം പൂർണമായും കത്തി നശിച്ചു. അഞ്ഞൂറ് കോടി രൂപയുടെ നഷ്‍ടമാണ് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്