ആപ്പ്ജില്ല

പാരിതോഷികം പ്രഖ്യാപിച്ചതോടെ ജസ്നയെ 'കണ്ടവര്‍' നിരവധി

ബെംഗലുരുവിൽ നിന്ന് സുൽത്താൻബത്തേരിയ്ക്ക് പോയ ബസിലെ ‍ഡ്രൈവറുടെ മൊഴിയ്ക്ക് പിന്നാലെ പോലീസ്

Samayam Malayalam 13 May 2018, 1:17 pm
പത്തനംതിട്ട: എരുമേലിയിൽ നിന്ന് കാണാതായ ബിരുദവിദ്യാര്‍ഥിനി ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവര്‍ക്ക് പോലീസ് പ്രതിഫലം പ്രഖ്യാപിച്ചതോടെ യുവതിയെ കണ്ടെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ പോലീസിനെ സമീപിച്ചു. രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും വിവരങ്ങള്‍ അറിയിക്കാൻ ഫോൺ നമ്പര്‍ നല്‍കുകയും ചെയ്തതോടെ ഇന്നലെ അൻപതിലധികം പേര്‍ വിളിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്തു.
Samayam Malayalam jesna-mariya-james.jpg.image.784.410


തിരുവല്ല ഡിവൈഎസ്‍‍പി ആര്‍ ചന്ദ്രശേഖരന്‍റെ ഫോൺ നമ്പറിലേയ്ക്കായിരുന്നു ഫോൺ വിളികളെത്തിയത്. എന്നാൽ ഇതിൽ ഒരു ഫോൺ കോള്‍ മാത്രമാണ് അന്വേഷണത്തിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത്. ജസ്നയെപ്പോലൊരു പെൺകുട്ടി കഴിഞ്ഞ ദിവസം രാത്രി ബസിൽ കയറിയതായി ഒരു കെഎസ്ആര്‍ടിസി ബസ് ‍ഡ്രൈവറാണ് വിവരം പങ്കുവെച്ചത്.

ബെംഗലുരുവിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുൽത്താൻബത്തേരിയിലേയ്ക്ക് വന്ന കെഎസ്ആര്‍ടിസി ഡ്രൈവറാണ് ഒരു പെൺകുട്ടി ഈ ബസ് കേരളത്തിലേയ്ക്ക് പോകുന്നതാണോ എന്ന് തിരക്കിയ ശേഷം ബസിൽ കയറി ഇന്നലെ പുലര്‍ച്ചെ സുൽത്താൻബത്തേരിയിൽ ഇറങ്ങിയതായി അറിയിച്ചത്. ഡിജിപിയുടെ അറിയിപ്പിനോടൊപ്പം ജസ്നയുടെ ഫോട്ടോ ഉണ്ടായിരുന്നതാണ് പോലീസിന് സഹായകമായത്.

ജസ്നയെ അന്വേഷിച്ച് ബെംഗളുരുവിലെത്തിയ പോലീസ് സംഘം കഴിഞ്ഞ ദിവസം തിരികെയെത്തിയിരുന്നു. ഇവര്‍ നഗരത്തിലെ പല ഭാഗത്തുമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടുണ്ട്. ഇവയും അന്വേഷണസംഘം വിശദമായി പരിശോധിക്കും.

അതേസമയം, യുവതിയെ പലയിടത്തും വെച്ച് കണ്ടതായി അറിയിച്ച് പോലീസിന് ലഭിച്ച കോളുകളിന്മേൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്