ആപ്പ്ജില്ല

ബാണാസുര വനത്തില്‍ മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

Samayam Malayalam 3 Nov 2020, 1:51 pm
ബത്തേരി: വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് സംഘവും പോലീസും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരാള്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറെത്തറ മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.
Samayam Malayalam Breaking
പ്രതീകാത്മക ചിത്രം (Photo: Samayam Malayalam)


Also Read: തുർക്കി തേങ്ങുന്നു: ഭൂകമ്പത്തിൽ മരണം 100; നഗരം നിലംപൊത്തി

ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് വിവരം. തണ്ടര്‍ബോള്‍ട്ട് സംഘത്തെ മാവോയിസ്റ്റുകള്‍ ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് സംഘത്തില്‍ മൂന്നോ നാലോ പേരുണ്ടെന്നാമ് പോലീസ് നല്‍കുന്ന സൂചന. സംഭവസ്ഥലത്തുനിന്ന് ഇരട്ടക്കുഴല്‍ തോക്ക് കണ്ടെടുത്തു.

Also Read: വയനാട്ടിലേത് വ്യാജ ഏറ്റുമുട്ടൽ; യുവാക്കളെ വെടിവെച്ചു കൊല്ലുന്നതല്ല പരിഹാരമെന്ന് മുല്ലപ്പള്ളി

അതേസമയം, വയനാട്ടില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുവാക്കളെ വെടിവെച്ച്‌ കൊല്ലുന്നത് ഒന്നിനും പരിഹാരമല്ല. പട്ടിണി മാറ്റുകയാണ് ചെയ്യേണ്ടത്. ലാത്തികൊണ്ടും തോക്ക് കൊണ്ടുമല്ല മാവോയിസത്തെ നേരിടേണ്ടത്. ഏറ്റുമുട്ടലിനെ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്