ആപ്പ്ജില്ല

മാര്‍ ആലഞ്ചേരി അതിരൂപതാ അഡ്​മിനിസ്​ട്രേറ്റര്‍ സ്ഥാനമൊഴിഞ്ഞു

മാര്‍ ജേക്കബ്​ മനത്തോടത്തിനെ​ സഭയുടെ പുതിയ അപ്പസ്​തോലിക്​ അഡ്​മിനിസ്​ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു

Samayam Malayalam 22 Jun 2018, 4:43 pm
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം കര്‍ദ്ദിനാള്‍ ജോര്‍ജ് മാര്‍ ആലഞ്ചേരി ഒഴിഞ്ഞു. മാര്‍ ജേക്കബ് മനത്തോടത്തിനെ സഭയുടെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ പദവിയില്‍ നിയമിച്ചു.
Samayam Malayalam kardhinal-george-alenchery


എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷനായി മാര്‍ ജോര്‍ജ് ആലഞ്ചേരി തുടരും. നിലവില്‍ സീറോ മലബാര്‍ സഭാ പാലക്കാട് രൂപതാ ബിഷപ്പാണ് മാര്‍ ജേക്കബ് മനത്തോടത്ത്. സഭയിലെ ഭൂമി വിവാദങ്ങളില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹംഅഡ്മിനിസ്ട്രേറ്റര്‍ സ്ഥാനം ഒഴിഞ്ഞത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്