ആപ്പ്ജില്ല

ലോകത്തെ അമ്പരപ്പിച്ച് കാസർഗോട്ടെ പ്രേത കല്യാണം

മൂന്നാം വയസില്‍ മരിച്ച രമേശനും രണ്ടാം വയസില്‍ മരിച്ച സുകന്യക്കും കല്യാണം; കാസര്‍ഗോഡ് പെര്‍ളയിലെ പ്രേതക്കല്ല്യാണത്തിന്റെ കഥ

TNN 5 Nov 2017, 11:38 am
കണ്ണൂര്‍: മരിച്ചു പോയവരുടെ പ്രേതാത്മാക്കൾക്ക് വിവാഹം നടത്തി ബന്ധുക്കൾ. കൊട്ടും കുരവയും സദ്യയുമായി മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യക്കും ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തുകയായിരുന്നു. ബന്ധുക്കൾ ഇന്ത്യൻ നിയമ പ്രകാരം ഇരുവരുടെയും ആത്മാക്കള്‍ക്കു പ്രായപൂര്‍ത്തിയായശേഷമാണു കെട്ടിച്ചത്. കാസര്‍ഗോട്ടെ അതിര്‍ത്തിഗ്രാമമായ പെര്‍ളയിലായിരുന്നു കഴിഞ്ഞ ദിവസം പ്രേതക്കല്യാണം നടന്നത്.
Samayam Malayalam marriage of ghosts among kasaragod communities
ലോകത്തെ അമ്പരപ്പിച്ച് കാസർഗോട്ടെ പ്രേത കല്യാണം


പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉള്‍പ്പെടെ മറ്റു ചടങ്ങുകളെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെതന്നെ. ശേഷം, ക്ഷണിക്കപ്പെട്ടവരെല്ലാം സദ്യയുമുണ്ടു പിരിഞ്ഞു. ദോഷ പരിഹാരാ‍ർത്ഥം ആണ് ഈ പ്രേത കല്യാണം. കുടുംബത്തിലെയും ഗ്രാമത്തിലെയും ദോഷപരിഹാരത്തിനും യുവതീയുവാക്കളുടെ മംഗല്യഭാഗ്യത്തിനുമായി ജ്യോൽസ്യന്മാരുടെ നിർദ്ദേശ പ്രകാരം ആണ് ഈ പ്രേത കല്യാണം. കുറിയടിച്ചു വിളിച്ച് സദ്യയും ഒരുക്കി എല്ലാ വിധ ആചാരങ്ങളോടുമാണ് കല്യാണം. പരേതരായ വധൂവരന്‍മാരുടെ പാവരൂപമുണ്ടാക്കി വിവാഹവസ്ത്രങ്ങള്‍ അണിയിച്ചായിരുന്നു ചടങ്ങ്.

Marriage of ghosts among Kasaragod communities


Marriage of ghosts' still prevalent among Kasaragod communities.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്