പാമ്പുരുത്തി: കണ്ണൂര്‍ തളിപ്പറമ്പില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി കള്ളവോട്ടുകള്‍ ചെയ്തതിന്റെ തെളിവുകള്‍ പുറത്ത്. യുഡിഎഫ് കള്ള വോട്ട് ചെയ്തെന്ന ആരോപണവുമായി സിപിഎമ്മാണ് രംഗത്തെത്തിയത്. ഇതിന് തെളിവുകളിലായി യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സിപിഎം പുറത്ത് വിട്ടു. യുഡിഎഫ് പ്രവർത്തകർ ഒന്നിലേറെ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്ത് വിട്ടത്. പാമ്പുരുത്തിയിലെ ബൂത്ത് കയ്യേറാൻ യുഡിഎഫിന്റെ ഭാഗത്ത് നിന്നും ശ്രമം നടന്നതായും സിപിഎം ആരോപിച്ചു. എൽഡിഎഫ് ബൂത്ത് ഏജന്റിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും പരാതിയില്‍ ആരോപണമുണ്ട്. വിഷയത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സിപിഎം ആരോപണങ്ങള്‍ തള്ളിയ യുഡിഎഫ്- ലീഗ് നേതൃത്വം ഇന്ന് നിലപാട് മയപ്പെടുത്തി. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പ്രതികരിച്ചു. അനസ് കെ, മുബശിർ, സാദിഖ് എന്നിവര്‍ കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് സിപിഎം പുറത്ത് വിട്ടിരിക്കുന്നത്.