ആപ്പ്ജില്ല

സ്ത്രീകള്‍ ആണുങ്ങളുടെ മുന്നില്‍ പ്രസംഗിക്കരുത് ലീഗ് സെക്രട്ടറി

യൂത്ത് ലീഗിന്റെ സമ്മേളന വേദിയില്‍ നേതാക്കളുടെ മുന്നില്‍ വനിതാ ലീഗ് നേതാവിനെ

TNN 16 Nov 2016, 11:17 pm
കോഴിക്കോട്: യൂത്ത് ലീഗിന്റെ സമ്മേളന വേദിയില്‍ നേതാക്കളുടെ മുന്നില്‍ വനിതാ ലീഗ് നേതാവിനെ അപമാനിച്ച് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അപമാനിച്ചു. നവംബര്‍ 12ന് കോഴിക്കോട് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ചടങ്ങിനിടെയാണ് വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മായിന്‍ ഹാജി പരസ്യമായി അപമാനിച്ചത്. ലീഗിന്‍റെ ചരിത്രത്തില്‍ ഇല്ലാത്ത സംഭവമാണ് സ്ത്രീകള്‍ ആണുങ്ങളോട് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് മായിന്‍ഹാജി ഖമറുന്നിസ അന്‍വറിനെ ശകാരിക്കുന്നത്.
Samayam Malayalam mayinhaji abuse khamarunnisa anwar
സ്ത്രീകള്‍ ആണുങ്ങളുടെ മുന്നില്‍ പ്രസംഗിക്കരുത് ലീഗ് സെക്രട്ടറി


സമാപന ചടങ്ങില്‍ കെ എം ഷാജി എം എല്‍ എ സംസാരിച്ച്‌ കഴിഞ്ഞ ശേഷമാണ് വനിതാ ലീഗ് നേതാവായ ഖമറുന്നിസ അന്‍വര്‍ പ്രസംഗിക്കാനായി എഴുന്നേറ്റത്. ഇത് ശ്രദ്ധയില്‍പ്പെട്ട മായിന്‍ ഹാജി ഉടന്‍ തന്നെ ഖമറുന്നിസ അന്‍വറിനെ പ്രസംഗിക്കുന്നതില്‍ നിന്നും വിലക്കി. സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പാരമ്പര്യം മുസ്ലീം ലീഗില്‍ ഇല്ല എന്നാണ് മായിന്‍ ഹാജി പറഞ്ഞത്. തുടര്‍ന്ന് ഖമറുന്നിസ അന്‍വര്‍ മറുപടി പറയുന്നുണ്ടെങ്കിലും വ്യക്തമല്ല. ലീഗിനുള്ളില്‍ നിന്നും യൂത്ത് ലീഗില്‍ നിന്നും വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. പ്രസംഗം വിലക്കിയ കാര്യം ആദ്യം മായിന്‍ ഹാജി നിഷേധിച്ചിരുന്നു. എന്നാല്‍ മായിന്‍ ഹാജി തന്നെ പ്രസംഗിക്കാന്‍ അനുവദിച്ചില്ലെന്ന് ഖമറുന്നിസ അന്‍വര്‍ വ്യക്തമാക്കിയതോടെ മായിന്‍ ഹാജി പ്രതിരോധത്തിലായി.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്