ആപ്പ്ജില്ല

കാർ അപകടത്തിൽ തിരുവനന്തപുരം മേയർക്ക് പരിക്ക്

വി.കെ.പ്രശാന്തിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം

TNN 20 Jan 2018, 1:51 pm
ഓച്ചിറ: എറണാകുളത്ത് നിന്നുള്ള യാത്രക്കിടെ കാർ അപകടത്തിൽ തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിന് പരിക്ക്. ഓച്ചിറ വവ്വാക്കാവ് വെച്ചാണ് കാറ് നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിടിച്ച് തകർത്തത്. വി.കെ.പ്രശാന്തിന്‍റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.
Samayam Malayalam mayor injured in car accident
കാർ അപകടത്തിൽ തിരുവനന്തപുരം മേയർക്ക് പരിക്ക്


കാറിന്‍റെ മുൻവശം പൂർണമായും തകർന്നു. അപകടത്തിൽ മേയർക്കും ഡ്രൈവറിനും മേയർക്കൊപ്പമുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മൂന്ന് പേരെയും മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് അയച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്