ആപ്പ്ജില്ല

ആന്‍റണി കമ്മീഷൻ റിപ്പോര്‍ട്ട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിൽ വിലക്ക്

ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഏറെ നിര്‍ണായകമാണ് റിപ്പോര്‍ട്ട്

TNN 21 Nov 2017, 9:49 am
തിരുവനന്തപുരം: മുൻമന്ത്രി എ കെ ശശീന്ദ്രൻ ഉള്‍പ്പെട്ട ഫോണ്‍ കെണി വിവാദത്തിൽ ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേ, മാധ്യമപ്രവര്‍ക്കകര്‍ക്ക് സെക്രട്ടറിയേറ്റിൽ വിലക്ക്. സാധാരണഗതിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനു താഴെയാണ് മാധ്യമങ്ങളെ അനുവദിക്കാറ്. സോളര്‍ കമ്മീഷൻ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ദിവസവും ഇവിടെ നിൽക്കാൻ മാധ്യമങ്ങളെ അനുവദിച്ചിരുന്നു. എന്നാൽ ഇന്ന് ഇവിടെയെത്തിയ മാധ്യമപ്രവർത്തകരെ സെക്രട്ടറിയേറ്റിൻ്റെ കൻ്റോൺമെൻ്റ് ഗേറ്റിൽ വെച്ച് സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു.
Samayam Malayalam media restricted in secretariat as antony commission submits report today
ആന്‍റണി കമ്മീഷൻ റിപ്പോര്‍ട്ട്: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിൽ വിലക്ക്


വിവാദത്തിൽ അന്വേഷണം നടത്തിയ ആന്‍റണി കമ്മീഷൻ റിപ്പോര്‍ട്ട് ഉടൻ സമര്‍പ്പിക്കും. തൃപ്തികരമായാണ് അന്വേഷണം പൂര്‍ത്തിയാക്കിയതെന്നും റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്നും കമ്മീഷൻ പ്രതികരിച്ചു.

കായൽ കയ്യേറ്റക്കേസിൽ മന്ത്രി തോമസ് ചാണ്ടി പുറത്തായതിനെത്തുടര്‍ന്ന് എൻസിപിയുടെ മന്ത്രിസ്ഥാനം ഒഴിച്ചു കിടക്കുന്ന സാഹചര്യത്തിൽ ഏറെ നിര്‍മാണയകമാണ് റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്