ആപ്പ്ജില്ല

മാധ്യമപ്രവർത്തകരെ വിജിലൻസ് കോടതിയിൽ നിന്ന് പുറത്താക്കി

'നിങ്ങൾക്കെന്താണ് ഇവിടെ കാര്യം' എന്ന് ആക്രോശിച്ചു കൊണ്ട് വന്ന ഒരു സംഘം അഭിഭാഷകരാണ് വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ള സംഘത്തെ കോടതിയിൽ നിന്ന് പുറത്താക്കിയത്

TNN 14 Oct 2016, 12:07 pm
തിരുവനന്തപുരം: ഇ.പി. ജയരാജന്‍റെ പേരിലുള്ള ബന്ധുനിയമന കേസ് പരിഗണിക്കവേ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പുറത്താക്കി. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പടെയുള്ള മാധ്യമങ്ങളുടെ പ്രതിനിധികളെയാണ് ഒരു വിഭാഗം അഭിഭാഷകർ ബലം പ്രയോഗിച്ചു പുറത്താക്കിയത്.
Samayam Malayalam mediapersons forcefully thrown out of vigilence court
മാധ്യമപ്രവർത്തകരെ വിജിലൻസ് കോടതിയിൽ നിന്ന് പുറത്താക്കി


ഇ.പി.ജയരാജനെതിരെയുള്ള ബന്ധുനിയമന കേസിനു മുൻപുള്ള കേസുകൾ പരിഗണിക്കുമ്പോൾ മാധ്യമപ്രവർത്തകരോട് പുറത്തു പോകാൻ ആവശ്യപ്പെട്ടിരുന്നില്ല. സുപ്രീം കോടതിയും കേരളാ ഹൈക്കോടതിയും മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവർത്തകരെ കോടതിയിൽ നിന്ന് പുറത്താക്കില്ല എന്ന് കഴിഞ്ഞാഴ്ച ഉറപ്പു നൽകിയിരുന്നു.

'നിങ്ങൾക്കെന്താണ് ഇവിടെ കാര്യം' എന്ന് ആക്രോശിച്ചു കൊണ്ട് വന്ന ഒരു സംഘം അഭിഭാഷകരാണ് വനിതാ മാധ്യമപ്രവർത്തകർ അടക്കമുള്ള സംഘത്തെ കോടതിയിൽ നിന്ന് പുറത്താക്കിയത്. കേസ് നടപടികൾ കോടതി മുറിക്കുള്ളിൽ പുരോഗമിക്കുമ്പോൾ മാധ്യമപ്രവർത്തകർ പുറത്തു നിൽക്കുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളത്.

Mediapersons forcefully thrown out of vigilence court

Mediapersons were asked to stay out while the vigilence court began proceedings on E.P. Jayarajan's case.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്