ആപ്പ്ജില്ല

കായംകുളത്ത് വ്യാപാരിക്ക് സൂര്യാഘാതമേറ്റു

പകൽ 11 മണിമുതൽ വൈകുന്നേരം മൂന്ന് വരെ ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Samayam Malayalam 27 Mar 2019, 1:33 pm

ഹൈലൈറ്റ്:

  • ഇന്നലെ മാത്രം സൂര്യാഘാതമേറ്റത് 35പേർക്ക്
  • കായംകുളത്ത് വ്യാപാരിക്കാണ് പൊള്ളലേറ്റത്
  • വരും ദിവസങ്ങളിൽ ചൂടേറും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sun
കായംകുളം: സംസ്ഥാനത്ത് അന്തരീക്ഷ താപനില ചുട്ടുപഴുക്കുമ്പോൾ സൂര്യാഘാതം തുടർ സംഭവങ്ങളാകുന്നു. കായംകുളത്ത് വ്യാപാരിക്ക് ഇന്ന് സൂര്യാഘാതമേറ്റു. ബേക്കറി ഉടമ അബ്ദുള്ളയ്ക്കാണ് സൂര്യാഘാതമേറ്റത്. ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്നലെ സംസ്ഥാനത്ത് 35 പേർക്കാണ് സൂര്യാഘാതമേറ്റത്. വരും ദിവസങ്ങളിലും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തുമെന്നും ജാഗ്രത തുടരണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് അസാധാരണമായ ചൂടാണ് അനുഭവപ്പെടുന്നത്. അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പകൽ 11 മണിമുതൽ വൈകുന്നേരം മൂന്ന് വരെ ചൂട് നേരിട്ട് ഏൽക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ജനങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ പ്രത്യേക സ്‍ക്വാഡുകള്‍ക്കും രൂപം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് 12 ജില്ലകളിൽ മൂന്ന് ദിവസം കൂടി താപനില ഉയരുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് ഏറ്റവും കൂടിയ താപനില റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഏൽനിനോ പ്രതിഭാസം തുടരുന്നതിനാൽ വേനൽ മഴയ്ക്കുള്ള സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തള്ളിക്കളഞ്ഞു. രാവിലെ 11 മണി മുതൽ വൈകിട്ട് 3 വരെ സൂര്യപ്രകാശം നേരിട്ടുകൊള്ളുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്