ആപ്പ്ജില്ല

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകുവാന്‍ സാധ്യത

Samayam Malayalam 1 Oct 2018, 7:56 pm
കൊച്ചി: മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷാ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അറബിക്കടലിന്‍റെ തെക്ക് കിഴക്കന്‍ ഭാഗത്ത് ഒക്‌ടോബര്‍ ആറിന് ന്യൂനമര്‍ദ്ദം ഉണ്ടാകുവാന്‍ സാധ്യതയുളളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകുവാന്‍ സാധ്യതയുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികള്‍ ഒക്‌ടോബര്‍ ആറു മുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
Samayam Malayalam high tide


ഒക്‌ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന യാനങ്ങള്‍ ഒക്‌ടോബര്‍ അഞ്ചിനു മുമ്പ് സുരക്ഷിതമായ തീരത്ത് എത്തിച്ചേരണമെന്നും ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്