ആപ്പ്ജില്ല

എം.ജി കലോത്സവത്തിന് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം

അഞ്ച് ദിനം 2800 വിദ്യാര്‍ഥികള്‍ 52 ഇനങ്ങളില്‍ മാറ്റുരയ്‌ക്കുന്നുണ്ട്

Samayam Malayalam 9 Mar 2018, 9:48 pm
കൊച്ചി: ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തോടു കാണിച്ച അനാദരവില്‍ പ്രതിഷേധിച്ച്‌ 'അശാന്തം' എന്നു പേരിട്ടിരിക്കുന്ന വേദിയില്‍ എം.ജി. കലോത്സവത്തിന്‌ ഇന്നു തുടക്കമായി. രാജേന്ദ്രമൈതാനിക്ക്‌ പുറമേ മഹാരാജാസ്‌ കോളജ്‌, ലോ കോളജ്‌ എന്നിവിടങ്ങിലെ വിവിധവേദികളിലായി അഞ്ച് ദിനം 2800 വിദ്യാര്‍ഥികള്‍ 52 ഇനങ്ങളില്‍ മാറ്റുരയ്‌ക്കുന്നുണ്ട്.
Samayam Malayalam mgu youth festival begins today
എം.ജി കലോത്സവത്തിന് കൊച്ചിയിൽ വർണ്ണാഭമായ തുടക്കം


ചിത്രങ്ങൾ - ആഷിഷ് കെ.വിൻസെന്‍റ്

വൈകിട്ട്‌ മൂന്നിന്‌ ഹൈക്കോടതി ജങ്‌ഷനില്‍നിന്നാരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്രയിൽ നിരവധിപേർ പങ്കെടുത്തു. തുടർന്ന് നടന്ന ഉദ്ഘാടനത്തിൽ കലാ സാംസ്കാരിക രംഗത്തെ നിരവധിപേ‍ർ പങ്കെടുത്തു. ​ സംഗീതസംവിധായകൻ അർജ്ജുനൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി. തു‍ടർന്ന് തിരുവാതിര, മൈം, ഭാരതനാട്യം മത്സരങ്ങളും നടന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്