ആപ്പ്ജില്ല

ഓണക്കാലത്ത് മില്‍മയ്ക്ക് ചരിത്ര റെക്കോര്‍ഡ്

മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നെങ്കിലും ഓണക്കാലം കണക്കിലെടുത്ത് വില വര്‍ദ്ധനവ് ഈ മാസം നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്റെ തീരുമാനം.

Samayam Malayalam 13 Sept 2019, 10:13 am

ഹൈലൈറ്റ്:

  • മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പ്പനയ്ക്ക് മികച്ച പ്രതികരണം
  • കൊച്ചിയില്‍ വിറ്റത് എണ്ണൂറ് പാക്കറ്റിലധികം
  • കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്നും പാല്‍ വാങ്ങി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam milma-milk
കൊച്ചി: ഓണക്കാലത്ത് ചരിത്ര റെക്കോര്‍ഡ് തീര്‍ത്ത് മില്‍മ. നാല്‍പ്പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും അഞ്ച് നക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് ഓണക്കാലത്ത് മില്‍മ കേരളത്തില്‍ വിറ്റത്. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായത്.
കേരളത്തിലെ ക്ഷീര കര്‍ഷകരില്‍ നിന്ന് മാത്രമല്ല, കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് പാല്‍ ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പ്പനയ്ക്കും മികച്ച പ്രതികരണമായിരുന്നു. കൊച്ചിയില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് കഴിഞ്ഞ ദിവസങ്ങളില്‍ മൊബൈല്‍ ആപ്പ് വഴി വിറ്റത്.

മില്‍മ ഉല്‍പ്പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നങ്കിലും ഓണക്കാലം കണക്കിലെടുത്ത് വില വര്‍ദ്ധനവ് ഈ മാസം നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്‍ തീരുമാനിച്ചിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്