ആപ്പ്ജില്ല

മില്‍മ പാലിന്‍റെ പുതുക്കിയ വില വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാകും.

Samayam Malayalam 16 Sept 2019, 5:05 pm

ഹൈലൈറ്റ്:

  • ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗത്തിലാണ് തീരുമാനം
  • പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും
  • ലിറ്ററിന് 7 രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം

ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam milma-milk
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. മഞ്ഞനിറമുള്ള കവറിനും ഇളം നീല നിറമുള്ള കവറിനും 44 രൂപയുെ കടും നീല കവറിന് ലിറ്ററിന് 46 രൂപയുമാണ് വില. കാവി, പച്ച നിറമുള്ള കവറുകളിലുള്ള കൊഴുപ്പ് കൂടിയ പാലിന്റെ വില 48 രൂപയാകും. ഇന്ന് ചേര്‍ന്ന മില്‍മ ഭരണ സമിതി യോഗമാണ് വില വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.
പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് ലഭിക്കും. ഈ മാസം ആറിന് മന്ത്രി പി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പാല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള മില്‍മയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ലിറ്ററിന് 7 രൂപ കൂട്ടണമെന്നായിരുന്നു മില്‍മയുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്