ആപ്പ്ജില്ല

ജർമനിയാത്രയിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി കെ.രാജു

പെട്ടന്ന് തിരികെ വരാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് ലാഭ്യമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

Samayam Malayalam 23 Aug 2018, 12:40 pm
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയം ദുരന്തം വിതച്ച സമയത്ത് ജർമനിയിലെ മലയാളി സമാജം പരിപാടിയിൽ പങ്കെടുക്കാൻ പോയതിൽ തെറ്റ് ഏറ്റു പറഞ്ഞ് മന്ത്രി കെ.രാജു. താൻ പോയ ശേഷം രൂക്ഷമായ പ്രളയസ്ഥിതിയെ കുറിച്ച് കൃത്യമായി അറിയാൻ കഴിഞ്ഞില്ല. എന്നാൽ പെട്ടന്ന് തിരികെ വരാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് ലാഭ്യമായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Samayam Malayalam K.Raju


കേരളത്തിൽ നിന്ന് അത്യാവശ്യ സമയത്ത് മാറി നിന്നതിനെ ന്യായികരിക്കുന്നില്ലെങ്കിലും രാജി വെക്ക തക്ക തെറ്റ് തന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സിപിഐ മന്ത്രിയായ കെ.രാജു പാർട്ടി നേതാവ് കാനം രാജേന്ദ്രന് നൽകിയ വിശദീകരണം പാർട്ടി നേതൃത്വം അംഗീകരിച്ചില്ല. മന്ത്രിക്കെതിരെ നടപടി വേണമെന്ന് പാർട്ടിയിലെ മുതിർന്ന നേതാക്കൾ കാനത്തോട് ആവശ്യപ്പെട്ടു.

വിദേശയാത്രക്കെതിരെ ശക്തമായ വിമർശനമുണ്ടായപ്പോഴാണ് ഖേദ പ്രകടനവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ,ജർമനിയിൽ നിന്ന് തിരിച്ചെത്തിയ സമയത്ത് തന്റെ യാത്രയെ ന്യായീകരിക്കുകയാണ് മന്ത്രി ആദ്യം ചെയ്തത്. കൂടാതെ, കെ.രാജു തന്റെ വകുപ്പ് ചുമതല മുഖ്യമന്ത്രിയുടെ അറിവില്ലാതെ മന്ത്രി പി.തിലോത്തമന് കൈമാറിയിരുന്നെന്നും ആരോപണമുണ്ട്. എന്നാൽ വകുപ്പ് കൈമാറ്റത്തെ കുറിച്ച് പൊതുഭരണവകുപ്പ് ഔദ്യോഗികമായി സർക്കുലർ ഇറക്കിയിരുന്നില്ല.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്