ആപ്പ്ജില്ല

നവകേരള നിര്‍മ്മിതിക്കായി തോളോടുചേര്‍ന്ന്...

തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്‍ററിലേക്ക് വിദ്യാഭ്യാസമന്ത്രി സാധനങ്ങള്‍ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങലില്‍ പ്രചരിക്കുന്നത്

Samayam Malayalam 28 Aug 2018, 6:24 pm
തൃശൂര്‍: പ്രളയാനന്തര കേരളം അതിജീവനത്തിന്‍റെ പാതയിലാണ്. നവകേരള നിര്‍മ്മിതിക്കായി മന്ത്രിമാരും ജനപ്രതിനിധികളും സാധാരണ ജനങ്ങളും തോളോടുതോള്‍ ചേര്‍ന്ന് വിയര്‍പ്പൊഴുക്കുന്ന ആവേശകരമായ കാഴ്ചകളും വാര്‍ത്തകളുമാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓരോ ദിവസവും കാണാനാവുന്നത്. ഇത്തരത്തില്‍ മുണ്ടും മടക്കിക്കുത്തി ദുരിതാശ്വാസ സാമഗ്രികള്‍ തോളിലേറ്റി നടക്കുന്ന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്‍റെ വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
Samayam Malayalam c. ravindran


തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന കളക്ഷന്‍ സെന്‍ററിലേക്ക് വിദ്യാഭ്യാസമന്ത്രി സാധനങ്ങള്‍ ചുമലിലേറ്റി കൊണ്ടുപോകുന്ന വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങലില്‍ പ്രചരിക്കുന്നത്. ബാഹുബലിയെ അനുസ്മരിപ്പിക്കും വിധം ട്രക്കില്‍ നിന്നും വലിയ നീല ബാഗും ചുമന്ന് കളക്ഷന്‍ സെന്‍ററില്‍ എത്തിക്കുകയാണ് മന്ത്രി. തികച്ചും സാധാരണക്കാരനായി മുണ്ടും മടക്കിക്കുത്തിയാണ് മന്ത്രി ജോലിയില്‍ വ്യാപൃതനായിരിക്കുന്നത്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സാക്ക ജേക്കബ് തന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് വീഡിയോ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ മാത്രം കാണാനാവുന്ന അപൂര്‍വ്വ സുന്ദര ദൃശ്യം എന്നാണ് ഇതിനെ സാക്ക ജേക്കബ് വിശേഷിച്ചിപ്പിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് മന്ത്രിയുടെ പ്രവൃത്തിയെയും കേരളത്തിന്‍റെ ഐക്യത്തെയും പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്