ആപ്പ്ജില്ല

റോഡുകള്‍ നന്നാക്കിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ സര്‍വീസിലുണ്ടാകില്ല -മന്ത്രി ജി.സുധാകരന്‍

ഒക്ടോബര്‍ 31-നകം സംസ്ഥാനത്തെ എല്ലാ റോഡുകളും നന്നാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അത് ലംഘിക്കുന്നവരെ പുറത്താക്കുമെന്നും മന്ത്രി

Samayam Malayalam 28 Sept 2019, 4:08 pm

തൃശൂര്‍: ഒക്ടോബര്‍ 31-നകം സംസ്ഥാനത്തെ എല്ലാ റോഡുകളും കേടുപാടില്ലാതാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ഉത്തരവ് ലംഘിക്കുന്ന പൊതുമരാമത്ത് എന്‍ജിനീയര്‍മാരെ പുറത്താക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ പുഴയ്ക്കല്‍ പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
Samayam Malayalam G Sudhakaran


സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ വിചാരിച്ചാല്‍ റോഡുകള്‍ കേടില്ലാതെ സൂക്ഷിക്കാനാവും. വകുപ്പില്‍ 1400 എന്‍ജിനീയര്‍മാരുണ്ട്. ഇവരെല്ലാവരും പണിയെടുത്താല്‍ സംസ്ഥാനത്തെ റോഡുകളെല്ലാം നന്നാക്കാനാവില്ലേ. ഏത് സര്‍ക്കാര്‍ വന്നാലും ‌ഞങ്ങള്‍ക്ക് സൗകര്യമുള്ളതുപോലെയേ പണിയെടുക്കൂ എന്ന നലിപാടാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. 21-ാം നൂറ്റാണ്ടിലും കുണ്ടും കുഴിയുമുള്ള റോഡിന്‍റെ മുന്നില്‍ ഓഫീസും തുറന്നിരിക്കാമെന്ന് ആരും കരുതേണ്ടെന്നും മന്ത്രി പറഞ്ഞു.

Also Read റോഡുകൾ താറുമാറായത് ഉദ്യോഗസ്ഥ വീഴ്ച: വിജിലൻസ്

ഭരണ ഘടന തങ്ങള്‍ക്ക് ബാധകമല്ലെന്ന് കരുതുന്ന ഒരു ഭീകരനാണ് നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ. എനിക്ക് അവരുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ അത് വടക്കേ ഇന്ത്യയിലാണ്. എനിക്ക് ചെയ്യാനാകുന്നത് കേരളത്തിലെ ടെന്‍ഡറില്‍ നിന്ന് അവരെ വിലക്കുകയെന്നതാണ്. എന്നാല്‍ അങ്ങനെ ചെയ്‍താല്‍ ഉടനെ കോടതി ഇടപെടും.

ചരിത്രത്തിലാദ്യമായി ഒരു കോണ്‍ട്രാക്ടര്‍ ജയിലില്‍ കിടക്കുന്നത് അറിയാമല്ലോ. അതുകൊണ്ട് കോണ്‍ട്രാക്ടര്‍മാരുടെ കളിയൊന്നും ഇനി നടക്കില്ല.-മന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്