ആപ്പ്ജില്ല

'തന്‍റെ തന്തയല്ല എന്‍റെ തന്ത'; ബിജെപി മന്ത്രിസഭയില്‍ ജി സുധാകരനെന്ന് മോഹന്‍ദാസ്; പരിഹസിച്ച് മകന്‍

പൃഥ്വിരാജിന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗായിരുന്നു ടി ജെ മോഹന്‍ദാസിന് നവനീത് മറുപടിയായി നല്‍കിയത്.

Samayam Malayalam 25 Nov 2019, 10:06 am
കൊച്ചി: മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി കേരളത്തിലും അരങ്ങേറുമെന്ന സൂചനയുമായി ബിജെപി നേതാവ് ടി ജി മോഹന്‍ദാസ്. എന്നാല്‍, അദ്ദേഹത്തിന് ചുട്ടമറുപടി കൊടുത്തിരിക്കുകയാണ് മന്ത്രി ജി സുധാകരന്റെ മകന്‍. ബിജെപി മന്ത്രിസഭയില്‍ ജി സുധാകരനും മന്ത്രിയാകുമെന്ന മോഹന്‍ദാസിന്റെ ട്വീറ്റിനാണ് സുധാകരന്റെ മകന്‍ നവനീത് മാസ് മറുപടി നല്‍കിയത്.
Samayam Malayalam T G Mohandas


മോഹന്‍ദാസിന്റെ ട്വീറ്റ് ഇങ്ങനെ; ' എന്തായാലും മുഖ്യമന്ത്രി പിണറായി വിജയനും ഒരു പേടി തട്ടിയിട്ടുണ്ട്. ഒരു ദിവസം നേരം വെളുക്കുമ്പോള്‍ എ കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ!! മറ്റു മന്ത്രിമാര്‍- സുധാകരന്‍, കടകംപള്ളി, സി ദിവാകരന്‍ etc... എന്തു ചെയ്യും!!.'


എന്നാല്‍, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ലൂസിഫര്‍ എന്ന സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗായിരുന്നു നവനീത് മറുപടി നല്‍കിയത്. നവനീതിന്റെ മറുപടി, 'ആഗ്രഹം കൊള്ളാം മോഹന്‍ദാസ് സാറേ. പക്ഷേ ചെറിയ ഒരു പ്രശ്‌നമുണ്ട്. തന്റെ തന്തയല്ല എന്റെ തന്ത' . ഈ ട്വീറ്റുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.


മഹാരാഷ്ട്രയില്‍ മഹാനാടകം അരങ്ങേറിയത് സൂചിപ്പിച്ചാണ് നവംബര്‍ 23 ന് രാത്രി 8.21 ന് ടി ജി മോഹന്‍ദാസ് ഇപ്കരാം ട്വീറ്റ് ചെയ്തത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്